Menu Back
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
2024

ശ്രീ ഹിഡുംബൻ സ്വാമി പൂജ (2024 നവംബർ 9 ശനിയാഴ്ച )

ശ്രീ ഹിഡുംബൻ സ്വാമി പൂജ (2024 നവംബർ 9 ശനിയാഴ്ച ) (1200 തുലാം 24) , വഴിപാട് നിരക്ക് : ദ്ര്യവ്യം സമർപ്പണം- 100/ - ദ്രവ്യമില്ലാതെ - 500/- (ധ്യവ്യം പൂജാദിവസം മാത്രമേ സ്വികരിക്കുകയൊള്ളൂ )

വാർഷിക പൊതുയോഗം - 2024 August 18

ഞെള്ളൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഒരു വാർഷിക പൊതുയോഗം ഈ വരുന്ന ആഗസ്റ്റ് 18-ാം തിയ്യതി രാവിലെ 10.00ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ ട്രസ്റ്റ് മെമ്പർ മാരും പങ്കെടുക്കുവാൻ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എന്ന്, ക്ഷേത്ര ക്ഷേമ ട്രസ്റ്റിന് വേണ്ടി സെക്രട്ടറി

  • അജണ്ട:
  • 2023-24 വാർഷിക കണക്കവതരണം.
  • അഷ്ടമംഗല പ്രശ്നം 30.05.2024 - 01.06.2024 വരെ നടത്തിയതിന്റെ പരിഹാര കർമ്മങ്ങളുടെ വിശകലനം

പ്രതിഷ്ഠദിന മഹോത്സവം. 2024 June 12

Date:- 12/06/2024

പ്രതിഷ്ഠദിന മഹോത്സവം. 2024-ജൂൺ 12. ഷഷ്ഠി ദിവസം ഭഗവാന്റെ ഇഷ്ട വഴിപാടായ അഷ്ടാഭിഷേകം നടത്തുന്നതിനുള്ള സൗകര്യം രാവിലെ 8.30 ന് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസാദഊട്ട് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ.

Date:- 30/05/2024 - 31/05/2024

നമ്മുടെ ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠയായ സുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹത്തിന് ഇളക്കം സംബന്ധിച്ച വിഷയത്തിൽ, ക്ഷേത്രത്തിൽ ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ തെളിഞ്ഞ കാര്യങ്ങൾക്ക് വ്യക്തത വരുത്തുവാനായി അഷ്ടമംഗല്യ പ്രശ്നം വയ്ക്കുവാൻ തീരുമാനം കൈ കൊണ്ടിരിക്കുകയാണ്. ഈ വരുന്ന 30, 31 ( വ്യാഴം, വെള്ളി ) ദിവസങ്ങളിൽ അഷ്ടമംഗല്യ പ്രശ്നം നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിച്ചു കൊള്ളുന്നു. പ്രസ്തുത ചടങ്ങിൽ എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

Date:- 19/5/2024

ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹത്തിന് ഇളക്കം സംഭവിച്ചത് ബോധ്യമായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ 19/5/24 ന് ദേവപ്രശ്നം നടത്തുകയുണ്ടായി. പ്രശ്നത്തിൽ ആരൂഡം തടസ്സമാകുകയും താംബൂലാടിസ്ഥാനത്തിൽ പ്രശ്നം പൂർത്തീകരിക്കുകയുമാണുണ്ടായത്. പ്രസ്തുത പ്രശ്നത്തിൽ തെളിഞ്ഞ കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന്, ക്ഷേത്ര ഭരണസമിതിയും, ക്ഷേത്ര സെറ്റുകളുടെ ഭാരവാഹികളും യോഗം ചേരുകയും, ക്ഷേത്രത്തിൽ എത്രയും പെട്ടെന്ന് അഷ്ടമംഗല്യ പ്രശ്നം വെച്ച് വ്യക്തമായ തുടർനടപടികൾ ചെയ്യുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു. ഭഗവാന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് അറിയാതെ എല്ലാ ഭക്ത ജനങ്ങളും ഭാഗമായിരിക്കുകയാണ്. ഇതിന്റെ ജോത്സ്യപ്രകാരം പ്രശ്നവശാലുള്ള പരിഹാരമായി ഈ വരുന്ന 23/5/24 ന് (വ്യാഴം) ക്ഷേത്ര ഭാരവാഹികളും, ഭക്തജനങ്ങളും രാവിലെ 7 മണിക്ക് ഒരു പിടി പണം ക്ഷേത്രത്തിൽ വച്ചിട്ടുള്ള ഭണ്ഡാരത്തിൽ സമർപ്പിച്ച് സമസ്താപരാധങ്ങളും പൊറുക്കാൻ വിളിച്ച് ചൊല്ലി പ്രായശ്ചിത്തം ചെയ്ത് സാഷ്ടാംഗം നമസ്കരിക്കേണ്ടതാണെന്ന് അറിയിച്ചു കൊളളുന്നു.

Date:- 16/01/2024

ഞെള്ളൂർ കാവിലമ്മയുടെ മകരചൊവ്വ വേലമഹോത്സവം 2024 ജനുവരി 16 ന് പൂർവ്വാധികം ഭംഗിയോടുകൂടി ആഘോഷിക്കുന്നു. അന്നേദിവസം വൈകിട്ട് 3 മണിക്ക് പാക്കാനാർ നഗറിൽ (കൊല്ലാക്കുന്ന് ) നിന്നും കാവിലമ്മയെ പ്രതിനിധാനം ചെയ്ത് ദേവഗണങ്ങളും ഭൂതഗണനങ്ങളും കാവിലമ്മയുടെ തിരുന്നടയിൽ എത്തിച്ചേരുന്നു

njellur temple
Play The Video

Contact Info

Latest News
ഷഷ്ഠി April - 22 - 2026, Wednesday (മേടം 09, 1201) / പുനഃരുദ്ധാരണ നവീകരണ കലശം 2026 മെയ് 20 ബുധനാഴ്ച മുതൽ 26 ചൊവ്വാഴ്ച വരെ (1201 ഇടവം 6 മുതൽ 12 വരെ.) പ്രതിഷ്ഠാദിന അന്നദാനം 2026 മെയ് 25 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഉണ്ടായിരിക്കും. / ഞെള്ളൂർ പൂയ്യം 2026 November 28, 29 (വൃശ്ചികം 13, 1202)