Reg. No. 327/IV/2018
ഞെള്ളൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ 2025 - 2026 ലെ വാർഷിക പൊതുയോഗം ഈ വരുന്ന 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളെയും വിനീതപൂർവ്വം അറിയിക്കുന്നു.
എല്ലാ അംഗങ്ങളും പ്രസ്തുത പൊതുയോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണ കലശത്തിനോട് അനുബന്ധിച്ചുളള അഷ്ടമംഗല പ്രശ്നം 2026 ഏപ്രിൽ 24, 25 (വെളളി,ശനി) ദിവസങ്ങളിൽ ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങളുടേയും സഹായ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് വിനീതമായി അഭ്വർത്ഥിക്കുന്നു.
ഞെള്ളൂർ ശ്രീ സുബ്രഹമണ്യ സ്വാമിയുടെ അനുഗ്രഹത്തോടെ ക്ഷേത്രാധികാരികളും, ഭക്തജനങ്ങളും ചേർന്നുള്ള പരിശ്രമത്തോടുകൂടി ക്ഷേത്രത്തിലെ പുനരുദ്ധാരണവും, നവീകരണ പ്രവർത്ത നങ്ങളും ശ്രദ്ധാപൂർവ്വം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ദൈവീക പ്രവർത്തനങ്ങളുടെ സമാപന ഘട്ടമായി പുനരുദ്ധാരണ നവീകരണ കലശം 2026 മെയ് 20 ബുധനാഴ്ച മുതൽ 26 ചൊവ്വാഴ്ച വരെ, വിശിഷ്ടമായ പുജാരീതികളും അനുസൃതമായ കർമ്മങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്നതാണ്. ഈ പുണ്യകരമായ നാളുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിശേഷാൽ പൂജകൾ, ഹോമങ്ങൾ, അഷ്ടാഭിഷേകങ്ങൾ, കലശപൂജകൾ തുടങ്ങിയ ദേവ കർമ്മങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്. ഈ പുണ്യകർമ്മത്തിൽ സ്വാമിയുടെ അശേഷ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി എല്ലാ ഭക്ത ജനങ്ങളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. എന്ന്, ക്ഷേത്ര ക്ഷേമ സമിതി
| ഒരു ദിവസത്തെ പൂജ | 1,00,000 |
| ബ്രഹ്മ കലശം | 50,000 |
| ഒരു നേരത്തെ പൂജ | 50,000 |
| ഒരു പൂജ | 10,000 |
| ഒരു ദിവസത്തെ അന്നദാനം | 5001 |
| ഒരു ചാക്ക് പഞ്ചസാര | 2200 |
| ഒരു ചാക്ക് അരി | 2000 |
| ഒരു പാട്ട എണ്ണ | 1800 |
| അര ചാക്ക് പഞ്ചസാര | 1200 |
| അര ചാക്ക് അരി | 1100 |
| കലശം ഒന്നിന് | 1001 |
| അര പാട്ട എണ്ണ | 1000 |
| 10 കിലോ ശർക്കര | 600 |
| 10 കിലോ പഞ്ചസാര | 500 |