പുനഃരുദ്ധാരണ നവീകരണ കലശം
ഞെള്ളൂർ ശ്രീ സുബ്രഹമണ്യ സ്വാമിയുടെ അനുഗ്രഹത്തോടെ ക്ഷേത്രാധികാരികളും, ഭക്തജനങ്ങളും ചേർന്നുള്ള പരിശ്രമത്തോടുകൂടി ക്ഷേത്രത്തിലെ പുനരുദ്ധാരണവും, നവീകരണ പ്രവർത്ത നങ്ങളും ശ്രദ്ധാപൂർവ്വം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ദൈവീക പ്രവർത്തനങ്ങളുടെ സമാപന ഘട്ടമായി പുനരുദ്ധാരണ നവീകരണ കലശം 2026 മെയ് 20 ബുധനാഴ്ച മുതൽ 26 ചൊവ്വാഴ്ച വരെ, വിശിഷ്ടമായ പുജാരീതികളും അനുസൃതമായ കർമ്മങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്നതാണ്. ഈ പുണ്യകരമായ നാളുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിശേഷാൽ പൂജകൾ, ഹോമങ്ങൾ, അഷ്ടാഭിഷേകങ്ങൾ, കലശപൂജകൾ തുടങ്ങിയ ദേവ കർമ്മങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്. ഈ പുണ്യകർമ്മത്തിൽ സ്വാമിയുടെ അശേഷ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി എല്ലാ ഭക്ത ജനങ്ങളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
എന്ന്,
ക്ഷേത്ര ക്ഷേമ സമിതി
പുനഃരുദ്ധാരണ നവീകരണ
കലശം
| ഒരു ദിവസത്തെ പൂജ | 1,00,000 |
| ബ്രഹ്മ കലശം | 50,000 |
| ഒരു നേരത്തെ പൂജ | 50,000 |
| ഒരു പൂജ | 10,000 |
| ഒരു ദിവസത്തെ അന്നദാനം | 5001 |
| ഒരു ചാക്ക് പഞ്ചസാര | 2200 |
| ഒരു ചാക്ക് അരി | 2000 |
| ഒരു പാട്ട എണ്ണ | 1800 |
| അര ചാക്ക് പഞ്ചസാര | 1200 |
| അര ചാക്ക് അരി | 1100 |
| കലശം ഒന്നിന് | 1001 |
| അര പാട്ട എണ്ണ | 1000 |
| 10 കിലോ ശർക്കര | 600 |
| 10 കിലോ പഞ്ചസാര | 500 |